രഹ്ന ഫാത്തിമയുടെ വീട്ടിൽ റെയ്ഡ്

രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുമ്പോൾ രഹ്ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

രഹ്ന താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ ഇന്ന് ഉച്ചയോടെയാണ് എറണാകുളം സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. വീട്ടിൽ നിന്ന് കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

read also: രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്ന് പുറത്താക്കി

കഴിഞ്ഞ ദിവസമാണ് നഗ്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

Story highlights- rahna fathima, pocso

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top