Advertisement

പാലക്കാട് ഒരു കുടുംബത്തിലെ 11 പേർക്ക് കൊവിഡ്

July 25, 2020
Google News 1 minute Read
covid 19, coronavirus, ernakulam

പാലക്കാട് ഒരു കുടുംബത്തിലെ പതിനൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊടുവായൂരിലാണ് സംഭവം. ആന്റിജൻ പരിശോധനയിലാണ് പതിനൊന്ന് പേർക്ക് രോഗം കണ്ടെത്തിയത്. ഈ കുടുംബത്തിലെ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പട്ടാമ്പി മത്സ്യമാർക്കറ്റുമായി ഇവർ സമ്പർക്കം പുലർത്തിയെന്നാണ് സൂചന.

അതിനിടെ കീം എൻട്രൻസ് പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കഞ്ചിക്കോട് ഗവ. വിഎച്ച്എസ്ഇയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഉൾപ്പെടെ നാൽപതോളം പേർ നിരീക്ഷണത്തിലായി.

Read Also : കൊവിഡ് സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ സർക്കാരിന്റെ ആക്ഷൻ പ്ലാൻ; കൂടുതൽ ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കും

അധ്യാപികയുടെ മകളും കൊവിഡ് പോസിറ്റീവ് ആണെന്നാണ് വിവരം. തമിഴ്‌നാട്ടിലുള്ള ഇവരുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു. ബന്ധുവീട്ടിലായിരുന്ന മകളെ തിരികെ കൊണ്ടുവരാൻ അധ്യാപിക തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്നു. തമിഴ്‌നാട്ടിൽ നിന്നാകാം രോഗം ബാധിച്ചതെന്നാണ് സൂചന.

Story Highlights Covid 19. Palakkad, Keam entrance exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here