Advertisement

സ്വകാര്യ ട്രെയിൻ : താത്പര്യം പ്രകടിപ്പിച്ച് 16 കമ്പനികൾ

July 25, 2020
Google News 2 minutes Read
16 companies take part in first preb bid meeting Indian Railway private train project

ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യ ട്രെയിൻ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചത് 16 കമ്പനികൾ. ന്യൂഡൽഹിയിൽ നടന്ന പ്രീ ബിഡ് യോഗത്തിലാണ് കമ്പനികൾ താത്പര്യം അറിയിച്ചത്. ബൊംബാർഡിയർ, ജിഎംആർ, ഭാരത് ഫോർജ്, ബിഎച്ച്ഇഎൽ, ഐആർസിടിസി, മേധ, സിഎഎഫ്, ഗേറ്റ് വേ റെയിൽ, വേദാന്ത, ആർഐടിഇഎസ് എന്നിവയുൾപ്പെടെ 16 കമ്പനികളാണ് രംഗത്തെത്തിയത്.

എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഉയർന്നുകേട്ട പേരുകളായ ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നീ വ്യാവസായ ഭീമന്മാർ പങ്കെടുത്തില്ല. ബിഡിംഗ് നടപടിക്ക് മുമ്പായി ടാറ്റയും അദാനിയും റെയിൽവേ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, മേക്ക് മൈ ട്രിപ്പ് എന്നീ പേരുകളും ബിഡിംഗ് നടപടികളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളാണെങ്കിലും അവരും പ്രീ-ബിഡ് മീറ്റിംഗിൽ നിന്ന് വിട്ടുനിന്നു.

ഇഷ്ടമുള്ള റൂട്ടുകൾ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നാണ് കമ്പനികളുടെ മുന്നോട്ടുവച്ച നിർദേശം. ഓഗസ്റ്റ് 7നാണ് അടുത്ത പ്രീ-ബിഡ് മീറ്റിംഗ്.

Story Highlights 16 companies take part in first pre bid meeting Indian Railway private train project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here