Advertisement

കൊവിഡ് സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ സർക്കാരിന്റെ ആക്ഷൻ പ്ലാൻ; കൂടുതൽ ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കും

July 25, 2020
1 minute Read
covid

കൊവിഡ് സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാനുമായി സർക്കാർ. കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണമുണ്ടാകും. തൃശൂരിലും തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ലാർജ് ക്ലസ്റ്ററുകളിൽ അധികൃതർ തീവ്രരോഗ വ്യാപന ആശങ്ക രേഖപ്പെടുത്തി. അതേസമയം കോഴിക്കോട്ട് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്താൻ 9.30യ്ക്ക് മന്ത്രിതല യോഗം ചേരും.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ഇരിങ്ങാലക്കുട കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനവും നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

Read Also : കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളും മരിച്ചു

അതേസമയം എറണാകുളത്ത് കെയർ ഹോമുകൾ കർശന നിരീക്ഷണത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. തൃക്കാക്കര കരുണാലയത്തിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അവിടെ താത്കാലിക ആശുപത്രി സ്ഥാപിച്ചു. അനാഥാലയങ്ങൾക്കായി ഹെൽപ്പ് ഡസ്‌ക് തയാറാക്കും. ഇവിടങ്ങളിൽ സന്ദർശക വിലക്കും ഏർപ്പെടുത്തി. ചെല്ലാനത്ത് ആശങ്കയൊഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്ഥിതി ഒരാഴ്ചയ്ക്കകം നിയന്ത്രണ വിധേയമാകുമെന്നും ജില്ലാ ഭരണകൂടം പ്രത്യാശ പ്രകടിപ്പിച്ചു.

Story Highlights covid super spread, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top