ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരണം

കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കൽ കോളജിൽ ഐസിയുവിൽ വച്ചാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന.

അതേസമയം പാലക്കാട്ട് കൊവിഡ് മൂലം ഒരാൾ മരിച്ചിരുന്നു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

Read Also : തൊഴിലുറപ്പ് ജീവനക്കാരിക്ക് കൊവിഡ്; മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

പുലർച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ബോധരഹിതയായിരുന്നു ഇവർ. ഐസിയുവിലായിരുന്നു ചികിത്സ തുടർന്നിരുന്നത്.

നേരത്തെ കാസർഗോഡ് പടന്നക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസ ആണ് മരിച്ചത്. 75 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Story Highlights covid, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top