തൊഴിലുറപ്പ് ജീവനക്കാരിക്ക് കൊവിഡ്; മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

തൊഴിലുറപ്പ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസിലെ ജീവനക്കാരോടും 17 മെമ്പർമാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

കൊവിഡ് സ്ഥിരീകരിച്ചതോടെ മേപ്പയ്യൂരിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെയും തൊഴിലുറപ്പ് വിഭാഗത്തിലെയും മുഴുവൻ ജീവനക്കാർക്കും ശനിയാഴ്ച മേപ്പയ്യൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ കൊവിഡ് പ്രാഥമിക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, മേപ്പയ്യൂരിലെ കള്ള് ഷാപ്പ് മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കള്ളുഷാപ്പിന്റെ പ്രവർത്തനം നിർത്തിവച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കള്ളുഷാപ്പ് അടച്ചു. ഷാപ്പിലെ 20 ജീവനക്കാരോടും ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി.

Story Highlights Covid 19, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top