Advertisement

ഇരിങ്ങാലക്കുടയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; എറണാകുളത്ത് കെയർ ഹോമുകളിൽ കർശന നിരീക്ഷണം

July 25, 2020
Google News 1 minute Read

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ഇരിങ്ങാലക്കുട കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനവും നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിന് പുറമെ മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. ഈ വഴിയുള്ള ദീർഘദൂര ബസുകൾ ഒഴികെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also : തൃശൂർ ജില്ലയിൽ 33 പേർക്ക് കൂടി കൊവിഡ്; 13 പേർക്ക് രോഗമുക്തി

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ രണ്ട് എണ്ണം വീതം തുറക്കാം. റേഷൻകടകൾ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്. പൊതുവാഹന ഗതാഗതം നിരോധിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം.

മരണവീടുകളിൽ പത്ത് പേരിൽ കൂടുതൽ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികൾ സംഘടിപ്പിക്കാനോ പാടില്ല. ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണലോക്ക്ഡൗൺ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ്.

ഏതെല്ലാം സ്ഥാപനങ്ങൾ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപന തലത്തിൽ തീരുമാനിക്കും. അവശ്യസർവീസ് അല്ലാത്ത ഓഫീസുകളിൽ അതത് ഓഫീസ് മേധാവികൾ വർക്ക് ഫ്രം ഹോം സൗകര്യമേർപ്പെടുത്തണം.

ദീർഘദൂര ബസുകൾ ക്ലസ്റ്റർ മേഖലയിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല എന്നും ജില്ലാ ഭരണകൂടം കർശനമായി നിർദേശിച്ചു.

അതേസമയം എറണാകുളത്ത് കെയർ ഹോമുകൾ കർശന നിരീക്ഷണത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. തൃക്കാക്കരയിലെ അനാഥാലയത്തിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അനാഥാലയങ്ങൾക്കായി ഹെൽപ്പ് ഡസ്‌ക് തയാറാക്കും. ഇവിടങ്ങളിൽ സന്ദർശക വിലക്കും ഏർപ്പെടുത്തി. ചെല്ലാനത്ത് ആശങ്കയൊഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്ഥിതി ഒരാഴ്ചയ്ക്കകം നിയന്ത്രണ വിധേയമാകുമെന്നും ജില്ലാ ഭരണകൂടം.

Story Highlights covid thrissur, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here