ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് കേന്ദ്ര സർക്കാർ

ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ മരണ നിരക്ക് 2.3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ രോഗമുക്തി നിരക്ക് 63.45 ശതമാനമായി ഉയർന്നു. മാത്രമല്ല, രാജ്യത്ത് 1.5 കോടി ആർടി പിസിആർ പരിശോധനകളും നടന്നു. ദിനം പ്രതി 3.5 ലക്ഷത്തിലധികം പരിശോധനകളാണ് നടക്കുന്നത്. 10 ലക്ഷം ടെസ്റ്റുകൾ ഒരു ദിവസം എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിമൂന്ന് ലക്ഷത്തിലേക്ക് കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.

Story Highlights -Lowest covid mortality, rates in the world

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top