അൺലോക്ക് 3.0; പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ അൺലോക്ക് പ്രക്രിയ (അൺലോക്ക് 3.0) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച കാര്യങ്ങളും കൊവിഡ് സാഹചര്യം രൂക്ഷമായ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ വർധൻ എന്നിവർ വിഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിൽ പങ്കെടുക്കും.
യോഗത്തിൽ സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യവും ആരോഗ്യ സേവനങ്ങൾ, തുടർനടപടികൾ എന്നിവ പ്രധാനമന്ത്രി വിലയിരുത്തും.
കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് പ്രകാരം നിലവിൽ 12.87 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്.
Story Highlights -prime minister, unlock 3.0
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here