കോഴിക്കോട് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 48 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പറേഷനില്‍ 22 പേര്‍ക്കും, ചെക്യാട് പഞ്ചായത്തിലെ ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ജില്ലയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. അന്‍പത്തിമൂന്ന് കാരനായ കാര്യപറമ്പ് സ്വദേശി ബഷീറും, അന്‍പത്തിമൂന്ന് കാരിയാ കോഴിക്കോട് സ്വദേശി ഷാഹിദയുമാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഏഴ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ജില്ലയില്‍ ഇന്ന് എട്ടു കൊവിഡ് ബാധിതര്‍ രോഗമുക്തി നേടി. കോഴിക്കോട് എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശികളായ പുരുഷന്‍ (50), സ്ത്രീ (51), ഓമശേരി സ്വദേശിനി (34), മരുതോംങ്കര സ്വദേശി (40), തലക്കുളത്തൂര്‍ സ്വദേശി (52), 22,42 വയസുള്ള കൊയിലാണ്ടി സ്വദേശികള്‍, എന്‍ഐടി എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (31) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here