Advertisement

മകന്‍റെ ഓർമകളിൽ കാർഗിലിൽ ജീവൻ പൊലിഞ്ഞ ക്യാപ്റ്റൻ വിക്രമിന്റെ മാതാപിതാക്കൾ

July 26, 2020
Google News 2 minutes Read
kargil

രാജ്യം കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കുമ്പോൾ മകനെ നഷ്ടമായ ഒരു അച്ഛനും അമ്മയും രാജ്യത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുകയാണ്. കാർഗിൽ യുദ്ധത്തിൽ മരിച്ച ക്യാപ്റ്റൻ വിക്രമിന്റെ അച്ഛനും അമ്മയുമാണ് മകനെ ഓർത്തുള്ള വേദന മറന്ന് രാജ്യത്തിന് വേണ്ടിയുള്ള അഭിമാനപൂർവമായ ത്യാഗത്തിന്റെ ഓർമയിൽ ജീവിക്കുന്നത്. രണ്ട് പേരും കഴിയുന്നത് മകന്റെ ചിത്രങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട്ടെ വീട്ടിലാണ്.

Read Also : കാർഗിലിൽ ജീവൻ വെടിഞ്ഞ സൈനികനുമായി അപൂർവ സൗഹൃദം കാത്തുസൂക്ഷിച്ച കശ്മീരി പെൺക്കുട്ടി

നഷ്ടമായത് മകൻ, പക്ഷേ രാജ്യത്തെ ജനങ്ങൾ മുഴുവൻ കൂടെയുണ്ടെന്ന് ക്യാപ്റ്റൻ വിക്രമിന്റെ പിതാവായ കേണൽ പികെവി പണിക്കർ ഉറച്ച ശബ്ദത്തോടെ പറയുന്നു. ഡെറാഡൂണിൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്ന് പരിശീലനം നേടിയ വിക്രം 141 ആർട്ടിലിറി റെജിമെന്റിലാണ് ചേർന്നത്. ശേഷമായിരുന്നു കശ്മീരിലേക്കുള്ള സേനാ നീക്കവും കാർഗിൽ യുദ്ധവും.

മകൻ കാർഗിലിലെ പോർമുഖത്ത് നിന്ന് വിളിച്ചതും മാതാപിതാക്കൾ ട്വന്റിഫോറിനോട് പങ്കുവച്ചു. പിന്നീട് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിക്കുകയായിരുന്നു ക്യാപ്റ്റൻ വിക്രം. ഒരു കൊച്ചു പെൺകുട്ടി ബംഗാളിൽ നിന്ന് കത്തയച്ച വിവരവും മാതാപിതാക്കൾ പറഞ്ഞു. ബംഗാളിൽ നിന്ന് പത്ത് വയസുകാരി വിദൂഷി എന്ന പെൺകുട്ടിയാണ് വിക്രമിന് കത്തയച്ചത്. നിങ്ങളുടെ ത്യാഗത്തിന് രാജ്യം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു എന്നും കത്തില്‍ വിദൂഷി തന്‍റെ കെെപ്പടയില്‍ എഴുതിയിട്ടുണ്ട്.

Story Highlights captain vikram, kozhikkode, kargil divas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here