ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ്; ലോക്ക് ഡൗൺ ഏർപ്പെടുത്തി കിം ജോങ് ഉൻ

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി പട്ടണമായ കേസോങ്ങിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ശനിയാഴ്ച
അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേർത്തതായും രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയതായും കെസിഎൻഎ റിപ്പോർട്ട്.

എന്നാൽ, രോഗ ബാധ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണകൊറിയയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്നെത്തിയ ആളിലാണ് കൊവിഡ് ബാധ സംശയിക്കുന്നത്. ഇയാളെ നിലവിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഉത്തര കൊറിയയിൽ നിന്ന് ഇതു സംബന്ധിച്ച് യാതൊരു റിപ്പോർട്ടുകളും പുറത്തുവന്നിരുന്നില്ല. രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. മാത്രമല്ല, ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമായി തുടങ്ങിയ ജനുവരിയിൽ തന്നെ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടുകയും സമ്പർക്ക വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവിൽ, കൊവിഡ് സംശയത്തെ തുടർന്ന് അടിയന്തര പ്രതിരോധ നടപടികൾ കൈക്കൊള്ളാനും കേസോങ്ങ് അടച്ചിടാനും കിം ജോങ് ഉൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story Highlights – Covid first in North Korea; Kim Jong Un imposes lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top