കൊവിഡ്; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഗുരുതര പ്രതിസന്ധിയില്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഗുരുതര പ്രതിസന്ധിയില്‍. ഇരുപത്തിരണ്ട് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായിട്ടും റഫറല്‍ സംവിധാനത്തില്‍ നിയന്ത്രണമില്ല. താലൂക്ക് ആശുപത്രികളില്‍ നിന്ന് സങ്കീര്‍ണമല്ലാത്ത കേസുകളും റഫര്‍ ചെയ്യുന്നത് മൂലം ചികിത്സ തേടിയെത്തുന്നവരെ മടക്കി അക്കേണ്ട സാഹചര്യമാണുള്ളത്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയ ആറ് പേര്‍ക്കും, ഇവരെ ചികിത്സിച്ച ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് വാര്‍ഡുകള്‍ അടച്ച് 22 ഡോക്ടര്‍മാരും, രോഗികളും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയിട്ടും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. സങ്കീര്‍ണ്ണമല്ലാത്ത പ്രസവ കേസുകള്‍ ഉള്‍പ്പെടെ താലൂക്ക് ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഫറര്‍ ചെയ്യപ്പെടുകയാണ്. ഇതുമൂലം ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കേണ്ടി വരുകയാണ്.

Story Highlights gynecology department, Kottayam Medical college Hospital, crisis, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top