കൊച്ചിയില്‍ ചികിത്സയ്‌ക്കെത്തിച്ച ഒന്‍പത് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ലക്ഷദ്വീപില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയില്‍ എത്തിച്ച ഒന്‍പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഹെലികോപ്റ്ററിലാണ് കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് കുഞ്ഞിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിന് ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അസുഖമായിരുന്നു. തുടര്‍ന്ന് രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയായിരുന്നു. ഹൃദയ വാല്‍വിന്റെ തകരാറാണ് ഇതിന് പ്രധാന കാരണം എന്നാണ് വിശദീകരണം.

Story Highlights nine-day-old baby died in Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top