Advertisement

പാലത്തായി പീഡന കേസ്; പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

July 26, 2020
Google News 2 minutes Read

പാലത്തായി പീഡന കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ടു വനിത ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി. ഇവരുടെ നേതൃത്വത്തിൽ വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുക്കും.

പാലത്തായി പീഡനക്കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ്അന്വേഷണ സംഘം വിപുലീകരിച്ചത്. കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, കണ്ണൂർ നാർകോടിക്‌സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവരെയാഇറ പുതിയതായി ഉൾപ്പെടുത്തിയത്.

വനിത ഐപിഎസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പോക്‌സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിർണായക ഘടകമാകും. കേസിന്റെ തുടരന്വേഷണം തിങ്കളാഴ്ചയാണ് ആരംഭിക്കുക.നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.പെൺകുട്ടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും തമ്മിൽ വൈരുദ്ധ്യമുള്ളതുകൊണ്ടാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്താൻ കഴിയാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.അധ്യാപകനും ബിജെപി നേതാവുമായ പ്രതി കുനിയിൽ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Story Highlights -palathai case, Two female IPS officers were also included in the investigation team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here