അഞ്ചു സുന്ദരിമാരുടെ കഥയുമായി പ്രഗ്ലി തിംഗ്‌സ്; ചിരിയും സസ്‌പെന്‍സും നിറച്ച് ആദ്യ എപ്പിസോഡ്

ലോക്ക്ഡൗണില്‍ ലോക്കായ മലയാളികളുടെ ഇഷ്ട്ട വിനോദമാണ് വെബ് സീരീസുകള്‍. പലപ്പോഴും സിനിമകളേക്കാള്‍ അധികമായി ചില സീരീസുകള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുമുണ്ട്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയ പ്രഗ്ലി തിംഗ്‌സ് എന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡും പുറത്തെത്തി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ആദ്യ എപ്പിസോഡ് മണിക്കൂറുകള്‍ കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. അഞ്ച് സുന്ദരിമാരുടെ ജീവിതത്തിലെ നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ആദ്യ എപ്പിസോഡ് അവരുടെ ജീവിതത്തിലേക്ക് ഇനിയെത്താനിരിക്കുന്ന ദുരുഹൂതകളിലേക്ക് വിരല്‍ ചൂണ്ടി കൊണ്ടാണ് അവസാനിക്കുന്നത്.

പുതുമയുള്ള ആവിഷ്‌കാര ശൈലിക്കും പുറമെ പുതുമുഖ താരങ്ങളും അണിനിരക്കുന്നു എന്നതാണ് ഈ വെബ് സീരീസിന്റെ പ്രധാന ആകര്‍ഷണം. മലയാളികളുടെ ഇടയില്‍ വളര്‍ന്നു വരുന്ന വെബ് സീരീസ് സംസ്‌കാരത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കാന്‍ ഈ വെബ് സീരിസിന് കഴിയും എന്നാണ് പ്രഗ്‌ളി തിംഗ്‌സിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

ദിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എക്‌സ്‌ക്ലൂസിവ് ഒറിജിനല്‍സാണ് പ്രഗ്ലി തിംഗ്‌സ് ഒരുക്കുന്നത്.
സല്‍ജിത് നിര്‍മിക്കുന്ന് വെബ് സീരീസ് വിശാഖ് നന്ദുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. രഞ്ജിത്ത് സുരേന്ദ്രന്‍ ചിത്രസംയോജനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പാശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോഡ്വിന്‍ ജിയോ സാബു ആണ്. ഓഡിയോഗ്രാഫി ഗോപിക ഹരി, ക്രിയേറ്റീവ് ഡയറക്ടര്‍ അമര്‍ ജ്യോത്, പ്രോജക്ട് ഡിസൈനര്‍ അലീന ജോര്‍ജ്, സ്റ്റില്‍സ് ഹുസ്സൈന്‍ എന്നിവരാണ് പ്രഗ്ലി തിംഗ്‌സിന്റെ മറ്റ് പ്രധാന അണിയറക്കാര്‍. അതിഥി ചിന്നു, എഞ്ചല്‍ തോമസ്, ജെസ്‌നി അന്ന ജോയ്, അന്ന ചാക്കോ, മേഘ ജെനിന്‍, ശ്രീജിത്ത്, ശ്രീനാഥ് ബാബു, സേതു തമ്പി, അലീന തെരേസ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

Story Highlights pregly things, mini web series, first episode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top