സൗരവ് ഗാംഗുലിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിഷൻ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഗാംഗുലി സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഈ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.

അതേസമയം, കൊവിഡ് ബാധിതനായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ വെർച്വൽ മീറ്റിംഗുകളിലൂടെ അദ്ദേഹം ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജൂലായ് 15-നാണ് സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മുൻപ് സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ സ്‌നേഹാശിഷ് ഗാംഗുലി നിരീക്ഷണത്തിൽ പോയിരുന്നു.

മാത്രമല്ല, സ്‌നേഹാശിഷിന്റെ മോമിൻപുരിലെ വീട്ടിലെ സഹായിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights – Sourav Ganguly’s covid test result is negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top