ഉത്രാ വധക്കേസ്;പാമ്പിനെകൊണ്ട് കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎൻഎ റിപ്പോർട്ട്

ഉത്രാ വധക്കേസിൽ പാമ്പിന്റെ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. മൂർഖൻ പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നു. പാമ്പുകടിയേറ്റ ഭാഗത്ത് അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഡിഎൻഎ സാന്നിധ്യം കണ്ടെത്തിയില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.

ജൂസിൽ ഉറക്ക ഗുളികൾ നൽകി മയക്കിയ ശേഷം ഭർത്താവ് സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കരുതിയിരുന്ന മൂർഖൻ പാമ്പിനെകൊണ്ട് ഉത്രയുടെ ഇടതു കയ്യിൽ 2പ്രാവശ്യം നേരിട്ട് കൊത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

ഉത്രയുടെ വസ്ത്രങ്ങളും കിടക്കവിരിയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പാമ്പിന്റെ ഡിഎൻഎയും മുറിവിലെ ഡിഎൻഎയും ഒന്നാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു.

അതേസമയം, മൂർഖൻ പാമ്പിന്റെ കടിയേറ്റാണ് ഉത്ര മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഡിഎൻഎ അന്തിമ പരിശോധന ഫലം പൊലീസിന് ലഭിച്ചത്.

Story Highlights – Utra murder case: DNA report says snake was stabbed directly in Utra’s wrist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top