സംസ്ഥാനത്ത് നിലവിലുള്ളത് 101 സിഎഫ്എല്‍ടിസികള്‍

സംസ്ഥാനത്ത് നിലവില്‍ 101 സിഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവയില്‍ 12,801 കിടക്കകളുണ്ട്. 45 ശതമാനം കിടക്കകളില്‍ നിലവില്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സിഎഫ്എല്‍ടിസികളാണ് കൂട്ടിചേര്‍ക്കുക. 30,598 കിടക്കകളാണ് തയാറക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എല്‍ടിസികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്‌സും രണ്ട് ലാബ് ടെക്‌നീഷ്യന്മാരും രണ്ട് ഫാര്‍മസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമിക തലത്തിലുള്ള സിഎഫ്എല്‍ടിസി സംവിധാനം. ആളുകളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കും. കൊവിഡ് ബ്രിഗേഡിലേക്ക് 1679 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കുള്ള പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം ബാധിച്ചു. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
Story Highlights – CFLTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here