രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ഉപാധികളോടെ അനുമതി നല്‍കി

രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഉപാധികളോടെ അനുമതി നല്‍കി. നോട്ടീസ് നല്‍കി 21 ദിവസത്തിന് ശേഷം സഭ സമ്മേളിക്കാമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ വിശ്വാസ വോട്ട് തേടുന്നതുള്‍പ്പെടയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.സച്ചിന്‍ പൈലറ്റിന് വേണ്ട സാവകാശം ഗവര്‍ണര്‍ ഒരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നടപടി.
അതിനിടെ ബിജെപി കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു. അതേസമയം, സഭ ചേരാന്‍ കാലതാമസമുണ്ടായേക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ സി.പി. ജോഷി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.
Story Highlights – Governor approves Rajasthan Assembly session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here