കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍

kollam

കൊല്ലം വിളക്കുടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു. വിദേശത്ത് നിന്നെത്തി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.

മരണകാരണം വ്യക്തമല്ല. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതാം തിയതിയാണ് ഇവര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്ന അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

Story Highlights housewife suicide, Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top