കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ്

kollam chavara 10 confirmed covid

കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചവറ താന്നിമൂട് പ്രദേശത്ത് ഉള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയുള്ളവർക്കാണ് ഇന്ന് രോഗം ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ കച്ചവടക്കാരനും കറവക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാർബറുമായി സഹകരിക്കുന ചെറുപ്പക്കാരനിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇന്നലെ പ്രദേശത്തെ 194 പേരുടെ സ്രവം പരിശോധിച്ചതിൽ നിന്നാണ് 10 പേർക്ക് രോഗം കണ്ടെത്തിയത്.

അതേസമയം ജില്ലയിൽ ഇന്ന് മുതൽ വാഹന നിയന്ത്രണം ആരംഭിച്ചു. ഒറ്റയക്കങ്ങളിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഇന്ന് ജില്ലയിൽ യാത്രാനുമതി ഉള്ളത്. ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലും ഒറ്റയ്ക്ക വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം. ഇരട്ടയക്കങ്ങളിൽ അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ, വ്യാഴം ശനി എന്നീ ദിവസങ്ങളിൽ മാത്രമേ നിരത്തിലിറക്കാവൂ. കണ്ടെയ്ന്റ്‌മെന്റ് സോൺ നിയന്ത്രണങ്ങളില്ലാത്ത ഇടങ്ങളിലും നിയമം ബാധകമാണ്.

Read Also : വയനാട് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ്

ചരക്ക് വാഹനങ്ങൾ, പാൽ, പാത്രം സർക്കാർ ജീവനക്കാർ, മാധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് ഈ നിയന്ത്രണം ബാധകമല്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ജില്ലാ അതിർത്തികളിലൂടെ മറ്റു ജില്ലകളിലേക്ക് കടന്നുപോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പട്ടാഴി ഗ്രാമപഞ്ചായത്തിനെ പൂർണമായും പോരുവഴി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിനെയും പതിനേഴാം വാർഡിനെയും ജില്ലയിൽ പുതുതായി കണ്ടെയ്ന്റ്‌മെന്റ് സോണാക്കി.

Story Highlights kollam chavara 10 confirmed covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top