വയനാട് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ്

വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിനെത്തിയവർക്കാണ് രോഗബാധ. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ കൂട്ടിരുന്ന രണ്ട് പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് നിരവധി പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെതുടർന്ന് മേഖലയിൽ ആന്റീജൻ ടെസ്റ്റ് നടത്തുന്നുണ്ട്. ടെസ്റ്റിനുളള മൊബൈൽ യൂണിറ്റ് ജില്ലയിലെത്തിച്ചു
ജൂലൈ 19ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽവെച്ച് മരിച്ച വയോധികനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന രണ്ട് പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മറ്റ് അഞ്ച് പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ചിലർ 23,25 തീയ്യതികളിൽ വാളാട് പ്രദേശത്ത് നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.ചടങ്ങുകളിൽ ഭാഗമായ നാല്പതോളം പേർക്ക് പനി ഉൾപ്പെടെയുളള രോഗലക്ഷ്ണങ്ങൾ പ്രകടമായതോടെയാണ് മേഖല ആശങ്കയിലായത്.നിലവിൽ വാളാട് ടൗൺ അടക്കമുളള 3 വാർഡുകൾ പൂർണ്ണമായി അടച്ചിട്ടുണ്ട്.
കൂടുതൽ പേരിൽ രോഗബാധയുണ്ടോ എന്നറിയുന്നതിനായി ആന്റീജൻ ടെസ്റ്റും നടത്തുന്നുണ്ട്. മലബാർ ട്രേഡിംഗ് കമ്പനിയിലെ 15 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബത്തേരിയിലും പരിശോധന നടക്കുന്നുണ്ട്.മൂന്ന് ദിവസത്തിനിടെ 18 പേർക്ക് ബത്തേരിയിൽ മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു.
Story Highlights – wayanad 7 confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here