കൊവിഡിനെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കും: ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ പഠനത്തിന് വിധേയമാക്കും

കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലസ്റ്ററുകളെക്കുറിച്ചും പഠിക്കും. അതിന് എപ്പിഡിമിയോളജിസ്റ്റുകളെ നിയോഗിക്കും. കൊവിഡ് പ്രതിരോധം വരുന്ന ഏതാനം നാളുകളോ, ആഴ്ചകളോ, മാസങ്ങളോ കൊണ്ട് അവസാനിക്കുന്നതല്ല. അതുകൊണ്ടുതന്നെ ദീര്‍ഘകാല പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍വകക്ഷി യോഗം വിളിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചു. ആരോഗ്യ വിദഗ്ധരുമായി പ്രത്യേക ചര്‍ച്ച നടത്തി. പത്രാധിപന്മാരുടെ യോഗവും വിളിച്ചു. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് എല്ലാവര്‍ക്കും. നിയന്ത്രണ ലംഘനം ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തും. സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ രോഗ വ്യാപനത്തിന് കാരണക്കാരാകുന്നത് ആശാസ്യകരമല്ല.

നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗ വ്യാപനത്തിന് കാരണക്കാരാകുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളില്‍ വ്യക്തത വരുത്തും. അതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം വര്‍ധിക്കുമെന്നാണ് കാണുന്നത്. അതിനെ നേരിടുന്നതിനുള്ള നടപടികളാണ് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിലൂടെയും കൂടുതല്‍ മനുഷ്യ വിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Long-term plans to deal with covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top