Advertisement

കൊന്നു തള്ളിയത് മുന്നൂറോളം തിമിംഗലങ്ങളെ; ഫറോ ദ്വീപിൽ കടൽ വീണ്ടും ചുവന്നു

July 27, 2020
Google News 1 minute Read

ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടക്കുന്ന തിമിംഗലവേട്ടയിൽ മുന്നൂറോളം തിമിംഗലങ്ങളെ കൊന്നൊടുക്കി. കൊറോണ ഭീതിക്കിടയിലാണ് സംഭവം. എല്ലാ വർഷവും നടക്കുന്ന ഗ്രിൻഡാ ഡ്രാപ് ഉത്സവത്തിന്റെ ഭാഗമായാണ് ക്രൂരത അരങ്ങേറിയത്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യമായിട്ട് പോലും ചടങ്ങ് അധികൃതർ വിലക്കിയിരുന്നില്ല. കൂട്ടംകൂടരുതെന്ന നിർദേശം മാത്രമാണ് ഫിഷറീസ് മന്ത്രാലയം നൽകിയത്. അതുകൊണ്ടുതന്നെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

പൈലറ്റ് വെയിൽസ് എന്ന ഇനത്തിൽപ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. പല ബോട്ടുകളിലായി കടലിൽ ഇറങ്ങുന്നവർ തിമിംഗലങ്ങളെ വളഞ്ഞ് കരയിലെത്തിക്കും. തുടർന്ന് അവയെ തലയറുത്ത് കൊല്ലുകയാണ് ചെയ്യുന്നത്. തിമിംഗലങ്ങളെ കൂട്ടമായി കൊന്നൊടുക്കിയതോടെ അവയുടെ രക്തം വീണ് കടൽ ചുവപ്പുനിറത്തിലായി. മൃഗസംരക്ഷണ പ്രവർത്തകർ ഈ ആചാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Story Highlights Whale, Faroe Islands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here