കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. ഓൺലൈനായാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും മന്ത്രിമാർ ഓഫീസുകളിലും വസതികളിലും നിന്ന് യോഗത്തിൽ പങ്കെടുക്കും. ആദ്യമായാണ് സംസ്ഥാന മന്ത്രി സഭാ യോഗം ഓൺലെനായി ചേരുന്നത്.

ധനകാര്യ ബിൽ പാസാക്കാനുള്ള കാലാവധി രണ്ട് മാസമായി നീട്ടാനുള്ള ഓർഡിനൻസിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യോഗത്തിൽ പങ്കെടുക്കാന് മന്ത്രിമാർക്ക് പ്രത്യേക ലിങ്ക് നൽകിയിട്ടുണ്ട്. ഐടി വകുപ്പാണ് വീഡിയോ കോൺഫറൻസിനുള്ള സംവിധാനം ഒരുക്കുന്നത്.

Story Highlights – The state cabinet will meet today to discuss Covid defense activities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top