സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഹരിക്കും

Supreme court judges imprisonment

രാജ്യത്തെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

കൊവിഡ് സാഹചര്യത്തിൽ യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്നാണ് ഒരുകൂട്ടം വിദ്യാർത്ഥികളുടെ ആവശ്യം. ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രോഗബാധിതരായ വിദ്യാർത്ഥികൾ അടക്കം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്തെ 818 സർവകലാശാലകളിൽ 613ഉം പരീക്ഷയ്ക്ക് സജ്ജമാണെന്നാണ് യുജിസി നിലപാട്.

Story Highlights University exam , supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top