Advertisement

മൂന്നാറിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് കൊവിഡെന്ന് വ്യാജ പ്രചാരണം[ 24 Fact check]

July 28, 2020
Google News 3 minutes Read

-/രഞ്ചു മത്തായി

ഇടുക്കി മൂന്നാറിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ആർ.രാമറിന് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് പ്രചാരണം. വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ഡോക്ടർക്ക് ക്ലിനിക്ക് അടച്ച്പൂട്ടേണ്ടി വന്നു. ഡോക്ടർക്കും കുടുംബത്തിനും പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം. എന്താണ് ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം.

1997 മുതൽ മൂന്നാറിൽ സ്വന്തമായി ക്ലിനിക് നടത്തുകയാണ് ഡോ. ആർ രാമർ. തോട്ടം തൊഴിലാളികൾക്ക് എന്നും ആശ്രയമായിരുന്നു മൂന്നാർ മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ലിനിക്ക്. മുമ്പ് ടാറ്റാ ജി എച്ച് ആുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡോക്ടർ രാമർ ക്ലിനിക് അടച്ച് വീട്ടിലിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ ആർ.രാമറിനും കൊവിഡ് സ്ഥിരീകരിച്ചെന്ന പ്രചാരണം. ഇദ്ദേഹത്തിന്റെ ക്ലിനിക്കിൽ എത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ചിലർ ആവശ്യമുയർത്തി. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുളള സന്ദേശങ്ങൾ പ്രചരിച്ചതോടെ ഡോക്ടർക്കും കുടുംബത്തിനും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായി. നിലവിൽ ഡോക്ടർക്ക് രോഗമോ, രോഗലക്ഷണമോ ഇല്ല എന്നതാണ് യാഥാർഥ്യം. കളളപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു ഡോ. ആർ.രാമർ.

കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ് നമ്മൾ. ആരോഗ്യപ്രവർത്തകർക്ക് സംസ്ഥാന വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കുകയാണ് ചിലർ. സ്വന്തം ജീവൻ തൃണവൽഗണിച്ച് നമുക്കായി പോരാടുന്ന ആരോഗ്യപ്രവർത്തകരെ എങ്കിലും വെറുതെ വിടുക.. എന്ത് പ്രചാരണം നടത്തിയാലും ജനം അത് വിശ്വസിക്കാൻ സാധ്യത ഏറെയുള്ള ഇക്കാലത്ത് വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. ഒപ്പം , ജാഗ്രത കൈവിടാതെ നമുക്ക് മുന്നോട്ട് പോകാം..

Story Highlights Fake propaganda that Covid is a doctor at a private clinic in Munnar [24 Fact check]

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here