‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’; ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ ദുൽഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.

പൃഥ്വിരാജിന് പുറമേ ഭാര്യ സുപ്രിയ മേനോനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കുവച്ചാണ് സുപ്രിയ പിറന്നാൾ ആശംസകൾ നേർന്നത്.

ഇന്ന് 34 വയസ് തികയുന്ന ദുൽഖറിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്.

Story Highlights ‘Happy Birthday to the best burger chef in the country’; Prithviraj wishes Dulquar a happy birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top