പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍കൂടി മരിച്ചു

death

പാലക്കാട് ഓങ്ങല്ലൂരില്‍ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍കൂടി മരിച്ചു. ഓങ്ങല്ലൂര്‍ നമ്പാടത്ത് ചുങ്കത്ത് ഷാജഹാന്‍, സാബിറ എന്നിവരാണ് ഇന്ന് മരിച്ചത്. പരുക്കേറ്റ ഇവരുടെ ഇളയ സഹോദരന്‍ ബാദുഷ ഇന്ന് ഉച്ചയ്ക്ക് മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇവരുടെ മാതാവ് നബീസ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന്റെ മേല്‍ക്കൂര അടക്കം തകര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights Palakkad gas cylinder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top