വയനാട്ടില്‍ 43 പേര്‍ക്ക് കൊവിഡ്; എല്ലാവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

covid19, coronavirus, wayanad

വയനാട്ടില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. വാളാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 39 പേര്‍ക്കും മറ്റു നാലു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ വാളാട് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി. 19ന് നടന്ന മരണാനന്തര ചടങ്ങിലും 23,25 തിയതികളില്‍ നടന്ന വിവാഹചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് രാത്രി 12 മണി മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

പേര്യ ചുരം, പക്രംതളം ചുരം എന്നിവിടങ്ങളില്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് യാത്രാനുമതി. വാളാട് രോഗവ്യാപനത്തിന് ഇടയാക്കിയ വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുത്തവര്‍ക്കും വീട്ടുടമക്കുമെതിരെ തലപ്പുഴ പൊലീസ് കേസെടുത്തു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 150 ഓളം പേര്‍ക്കെതിരെയും, വിവാഹത്തില്‍ പങ്കെടുത്ത നാനൂറോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

Story Highlights covid 19, coronavirus, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top