ടെലിവിഷൻ താരം അനുപം ഐസിയുവിൽ

ടെലിവിഷൻ താരം അനുപം ശ്യാം ഐസിയുവിൽ. മുംബൈ ലൈഫ്‌ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് 62 കാരനായ താരത്തെ.
മൻകി ആവാസ് പ്രതിഗ്യ എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയനായ അനുപമിന്റെ ഡയാലിസിസിനായി പണം സ്വരൂപിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ശരിയായ ചികിത്സയില്ലാതെ ബുദ്ധിമുട്ടുകയാണ് അനുപം.
സൽമാൻ ഖാന്റെ ജീവകാരുണ്യ സംഘടനയായ ബീയിംഗ് ഹ്യൂമൻ എന്ന എൻജിഒയിലും അനുപമനിയാി പണം അവശ്യപ്പെട്ടിട്ടുണ്ട് സുഹൃത്തുക്കൾ.
വില്ലൻ കഥാപാത്രങ്ങൡലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അനുപം. മൻ കി ആവാസ് പ്രതിഗ്യയിലെ ഠാക്കുർ സജ്ജൻ സിംഗാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. ക്യൂകി, ജീന ഇസി കാ നാം ഹേ, ഹം നെ ലീ ഹേ ശപത്, ഡോലി അർമാനോ കാ എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റ് സീരിയലുകൾ. സീരിയലുകൾക്ക് പുറമെ സ്ലംഡോഗ് മില്യണെയർ, ബാൻഡിറ്റ് ക്വീൻ, ലഗാൻ, ദസ്തക്, സഖ്ം, കച്ചെ ദാഗെ, പാപ്, ഹസാരോ ഖ്വായിഷ് എയ്‌സി, ഗോൽമാൽ, ഹല്ലാ ബോൾ, വാണ്ടഡ് തുടങ്ങിയ സിനിമകളിലും അനുപം ശ്യാം വേഷമിട്ടിട്ടുണ്ട്.
Story Highlights – anupam shyam hsopitalized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here