Advertisement

കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

July 29, 2020
Google News 1 minute Read
kadakampally surendran against supervisory committee of hc

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എന്നാലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നീരിക്ഷണത്തിൽ പ്രവേശിച്ചത്.

മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വസതിയിലെ മറ്റു ജീവനക്കാരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

Read Also : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ്

‘ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എങ്കിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.’ എന്നാണ് മന്ത്രി കുറിച്ചത്.

Story Highlights covid,kadakampally surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here