ടെസ്റ്റിനു പിന്നാലെ ഇംഗ്ലണ്ടിൽ ഏകദിനത്തിനും കൊടി ഉയരുന്നു; അയർലൻഡ് പരമ്പരക്ക് നാളെ തുടക്കം

england ireland one day

ടെസ്റ്റ് മത്സരങ്ങൾക്കു പിന്നാലെ ഇംഗ്ലണ്ടിൽ ഏകദിനത്തിനും കൊടി ഉയരുന്നു. നാളെ മുതൽ തുടങ്ങാനിരിക്കുന്ന അയർലൻഡ് പരമ്പരയോടെയാണ് ഇംഗ്ലണ്ടിൽ ഏകദിന മത്സരങ്ങൾക്കും കൊടി ഉയരുന്നത്. ഇന്ത്യൻ സമയം 6.30ന് സതാംപ്ടണിലെ റോസ്ബൗളിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഓഗസ്റ്റ് 4ന് അവസാനിക്കും.

Read Also : വെസ്റ്റ് ഇൻഡീസ് 129 റൺസിനു പുറത്ത്; ഇംഗ്ലണ്ടിനു ജയം, പരമ്പര

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ കളിച്ച ഒരാൾ പോലും ഏകദിന ടീമിൽ ഇല്ല എന്നതാണ് ഏകദിന പരമ്പരയുടെ സവിശേഷത. ഓയിൻ മോർഗനാണ് ഇംഗ്ലണ്ടിനെ നയിക്കുക. കഴിഞ്ഞ വർഷത്തെ ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിൽ നടക്കുന്ന ആദ്യ ഏകദിന പരമ്പരയാണ് ഇത്.

ടീമുകൾ:

ഇംഗ്ലണ്ട്- ഓയിൻ മോർഗൻ (ക്യാപ്റ്റൻ) ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ജേസൻ റോയ്, ജെയിംസ് വിൻസ്, ടോം ബാൻ്റൺ, സാം ബില്ലിങ്സ്, ആദിൽ റഷീദ്, മൊയീൻ അലി, ജോ ഡെൻലി, ടോം കറൻ, ലിയാം ഡോസൻ, ഡേവിഡ് വില്ലി, റീസ് ടോപ്‌ലേ, സാഖിബ് മഹ്മൂദ്.

അയർലൻഡ്- ആൻഡ്രൂ ബാൽബിർനീ (ക്യാപ്റ്റൻ), ലോർകൻ ടക്കർ (വിക്കറ്റ് കീപ്പർ) വില്ല്യം പോർട്ടർഫീൽഡ്, ഹാരി ടെക്ടർ, പോൾ സ്റ്റിർലിങ്, ഗാരെത് ഡെലനി, കെവിൻ ഒ ബ്രിയെൻ, സിമി സിങ്, കർട്ടിസ് കാംഫെർ, ആൻഡി മക്ബ്രൈൻ, ജോഷുവ ലിറ്റിൽ, റോയ്ഡ് റാങ്കിൻ, ക്രെയിഗ് യങ്, ബാരി മക്കാർത്തി

Read Also : ‘നിങ്ങൾ ഒരു ഇതിഹാസമാണ്’; 500 വിക്കറ്റ് നേട്ടം കുറിച്ച സ്റ്റുവർട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവ‌രാജ് സിംഗ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ട ഇംഗ്ലണ്ട് അവസാന രണ്ട് മത്സരങ്ങളിലും വിൻഡീസിനെ തകർത്താണ് പരമ്പര സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡാണ് മാൻ ഓഫ് ദി മാച്ച്.

Story Highlights england vs ireland one day series tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top