കോട്ടയത്തും കനത്ത മഴ; റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ. മഴയെ തുടർന്ന് കോട്ടയം റെയിൽവേ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി. കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

തുരങ്കത്തിന് സമീപമുള്ള വൈദ്യുത പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്. ട്രാക്കിലേക്ക് വീണ മണ്ണും കല്ലും മാറ്റുന്നതിനായി ജെസിബി കൊണ്ടുവരാൻ സാധിക്കില്ല. ട്രെയിനുകൾ കുറവായതിനാൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. പ്രദേശത്ത് മഴ തുരുന്നതിനാൽ സമയമെടുത്ത് മാത്രമേ ഇത് നീക്കം ചെയ്യാൻ സാധിക്കൂ.

Read Also :കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കോട്ടയം ജില്ലയിൽ ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ 10 മണിക്കൂറിലേറെയായി ശക്തമായ മഴ തുടരുകയാണ്. ആർപ്പൂക്കരയിൽ ജനവാസ കേന്ദ്രത്തിലേക്ക് മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ട്. വൈക്കം, കുമരകം പോലെലുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Story Highlights Heavy rain, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top