കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി

മലപ്പുറത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. താനൂർ ചാപ്പപ്പടി സ്വദേശി നസറുദ്ദീനെയാണ് കണ്ടെത്തിയത്. എന്നാൽ കൂടെ കാണാതായ കൂട്ടായി കോതപറമ്പ് സ്വദേശി സിദ്ധീക്കിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Read Also : രോഗം ഇല്ലെന്നുറപ്പാക്കി മത്സ്യബന്ധനത്തിനു പോയി; 35 ദിവസത്തിനു ശേഷം മടങ്ങിയെത്തിയ 57 മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ്: ഞെട്ടൽ

മത്സ്യവുമായി കൂട്ടായിയിൽ നിന്നും താനൂരിലേക്ക് പോയ രണ്ട് മത്സ്യത്തൊഴിലാളികളെയാണ് വള്ളം സഹിതം കടലിൽ കാണാതായത്. മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മീൻപിടുത്തത്തിന് ശേഷം താനൂർ തുറമുഖത്തേക്ക് ചെറുവള്ളത്തിൽ പോയതായിരുന്നു ഇരുവരും. പിന്നീടാണ് ഇവരെ കാണാതായത്.

Story Highlights fisher man, missing, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top