പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തൊക്കെ [24 Explainer]

education

വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റം ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് അംഗീകരം നല്‍കി. അധ്യയനത്തില്‍ അടിമുടി മാറ്റമാണ് പുതിയ നയം കൊണ്ടുവരിക. സാങ്കേതിക വിദ്യയിലൂന്നിയ ദേശീയ വിദ്യാഭ്യാസ നയമാണ് വരുന്നത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് വിദ്യാഭ്യാസ നയം മാറുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതാണ് പുതിയ നയം. മുന്‍ ഐസ്എആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്ന പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ചിലത് ഇവയാണ്.

 • മൂന്നു മുതല്‍ 18 വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം.
 • ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കും
 • അടിസ്ഥാന സാക്ഷരതയ്ക്കും ഗണിതത്തിനും ദേശീയ മിഷന്‍ രൂപീകരിക്കും.
 • ഉന്നത വിദ്യാഭ്യാസത്തിന് ലളിതമായ രീതി. ഒന്നിലേറെ വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. പ്രധാന വിഷയങ്ങളോടൊപ്പം മറ്റ് വിഷയങ്ങളും തെരഞ്ഞെടുക്കാം
 • ബിരുദ പഠനം മൂന്നു മുതല്‍ നാലു വര്‍ഷം വരെ
 • ബിരുദാനന്തര ബിരുദ പഠനം ഒന്ന് മുതല്‍ രണ്ടു വര്‍ഷം വരെ
 • ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സ് അഞ്ചു വര്‍ഷം
 • പുറമേ നിന്നുള്ള പരിശോധനകള്‍ക്ക് പകരം ഓണ്‍ലൈന്‍ സംവിധാനം
 • ഉന്നത വിദ്യാഭ്യാസത്തിന് ഒറ്റ നിയന്ത്രിതാവ്
 • 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫിലിയേഷന്‍ സംവിധാനം ഇല്ലാതാക്കും
 • എം ഫില്‍ ഒഴിവാക്കും
 • അഞ്ച് വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സിന് ശേഷം നേരിട്ട് പിഎച്ച്ഡി
 • 2030 ആകുമ്പോഴേക്കും എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കും
 • പ്രാദേശിക ഭാഷകളില്‍ ഇ ലേണിംഗ് കണ്ടന്റുകള്‍ തയാറാക്കും
 • ദിവ്യാംഗര്‍ക്ക് ലളിതമായി ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്യും.
 • സ്‌കൂളുകളെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സജ്ജമാക്കും.

Story Highlights national education policy 2020 Explainer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top