Advertisement

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേര്‍ക്ക്; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

July 29, 2020
Google News 1 minute Read
pathanamthitta district

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് 81 പേര്‍ രോഗമുക്തരായി.

വിദേശത്തുനിന്ന് വന്നവര്‍

  • ദുബായില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിയായ 26 വയസ്സുകാരന്‍.
  • സൗദിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 50 വയസ്സുകാരന്‍.
  • മസ്‌ക്കറ്റില്‍ നിന്നും എത്തിയ പ്ലാക്കമണ്‍ സ്വദേശിയായ 33 വയസ്സുകാരന്‍.

Read Also : സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

  • ദുബായില്‍ നിന്നും എത്തിയ മിത്രപുരം സ്വദേശിനിയായ 37 വയസ്സുകാരി.
  • ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 33 വയസ്സുകാരി.
  • റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിയായ 23 വയസ്സുകാരന്‍.
  • റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിനിയായ 50 വയസ്സുകാരി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

  • ഡല്‍ഹിയില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശിനിയായ 30 വയസ്സുകാരി.
  • തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 36 വയസ്സുകാരന്‍.
  • മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 50 വയസ്സുകാരി
  • ബംഗളൂരുവില്‍ നിന്നും എത്തിയ മാലക്കര സ്വദേശിയായ 22 വയസ്സുകാരന്‍.
  • ബംഗളൂരുവില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 27 വയസ്സുകാരന്‍.
  • കൊല്‍ക്കത്തയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 38 വയസ്സുകാരന്‍.
  • കൊല്‍ക്കത്തയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 26 വയസ്സുകാരന്‍.
  • ഡല്‍ഹിയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനിയായ 25 വയസ്സുകാരി.
  • തെലുങ്കാനയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിയായ 31 വയസ്സുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

  • പഴകുളം സ്വദേശിനിയായ 63 വയസ്സുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പഴകുളം സ്വദേശിനിയായ 35 വയസ്സുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പഴകുളം സ്വദേശിനിയായ 14 വയസ്സുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • കുറ്റപ്പുഴ സ്വദേശിനിയായ 45 വയസ്സുകാരി. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • കുറ്റപ്പുഴ സ്വദേശിനിയായ 18 വയസ്സുകാരി. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • മൈലപ്ര സ്വദേശിനിയായ 6 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • ആഞ്ഞിലിത്താനം സ്വദേശിയായ 40 വയസ്സുകാരന്‍. മത്സ്യവ്യാപാരിയാണ്. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • മൈലപ്ര സ്വദേശിയായ 52 വയസ്സുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • നിരണം സ്വദേശിയായ 16 വയസ്സുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയും, കോട്ടയം നീണ്ടന്നൂര്‍ സ്വദേശിനിയുമായ 38 വയസ്സുകാരി.
  • പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനിയായ 36 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനിയായ 69 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • വടശ്ശേരിക്കര സ്വദേശിയായ 22 വയസ്സുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പത്തനംതിട്ട സ്വദേശിയായ 40 വയസ്സുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • കുലശേഖരപതി സ്വദേശിനിയായ 62 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • മൈലപ്ര സ്വദേശിനിയായ 27 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • മൈലപ്ര സ്വദേശിനിയായ 5 വയസ്സുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • താഴെവെട്ടിപ്പുറം സ്വദേശിനിയായ 55 വയസ്സുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ഭാര്യയാണ്.
  • താഴെവെട്ടിപ്പുറം സ്വദേശിനിയായ 24 വയസ്സുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ്.
  • വെട്ടിപ്പുറം സ്വദേശിയായ 45 വയസ്സുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • കൊല്ലം, അലിമുക്ക് സ്വദേശിയായ 47 വയസ്സുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
  • പത്തനംതിട്ട സ്വദേശിയായ 52 വയസ്സുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
  • നെടുമങ്ങാട് സ്വദേശിയായ 28 വയസ്സുകാരന്‍. എസ്.പി.ഓഫീസിലെ ജീവനക്കാരനാണ്.
  • പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 48 വയസ്സുകാരന്‍.
  • ശാസ്താംകോട്ട സ്വദേശിയായ 40 വയസ്സുകാരന്‍. എആര്‍ക്യാമ്പില്‍ ജോലി ചെയ്യുന്നു.
  • പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 53 വയസ്സുകാരന്‍.
  • ചെങ്ങമനാട് സ്വദേശിയായ 55 വയസ്സുകാരന്‍. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്നു.
  • താഴെവെട്ടിപ്പുറം സ്വദേശിനിയായ 84 വയസ്സുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ്.
  • മൈലപ്ര സ്വദേശിനിയായ 46 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പത്തനംതിട്ട സ്വദേശിനിയായ 27 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • ചായലോട് സ്വദേശിയായ 3 വയസ്സുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • ചായലോട് സ്വദേശിനിയായ 48 വയസ്സുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പഴകുളം സ്വദേശിനിയായ 10 വയസ്സുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • പുന്നല സ്വദേശിനിയായ 34 വയസ്സുകാരി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്.
  • അരുവാപ്പുലം സ്വദേശിനിയായ 29 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • അടൂര്‍, പന്നിവിഴ സ്വദേശിനിയായ 43 വയസ്സുകാരി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. അവിടെ വച്ച് രോഗബാധിതയായി.
  • കുന്നന്താനം സ്വദേശിയായ 7 വയസ്സുകാരന്‍.
  • ഓമല്ലൂര്‍ സ്വദേശിയായ 26 വയസുകാരന്‍.

ജില്ലയില്‍ ഇതുവരെ ആകെ 1260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 499 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 916 ആണ്. പത്തനംതിട്ട ജില്ലക്കാരായ 342 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 331 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Story Highlights Pathanamthitta district covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here