പത്തനംതിട്ടയിൽ ഏഴ് പൊലീസുകാർക്ക് കൂടി കൊവിഡ്

പത്തനംതിട്ട ജില്ലയിൽ ഏഴു പൊലീസുകാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലയാലപ്പുഴ സ്റ്റേഷനിലെ പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, പത്തനംതിട്ടയിൽ നാല് വാർഡുകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. തിരുവല്ലയിൽ 3 വാർഡുകളിൽ മാത്രമാണ് നിയന്ത്രണങ്ങൾ തുടരുക. കുമ്പഴ മേഖലയിൽ ഉറവിടം വ്യക്തമല്ലാത്തവരും സമ്പർക്ക കേസുകളും വർധിച്ചതിനെ തുടർന്ന് കൊവിഡ് അതിവ്യാപനം തടയാനാണ് 8ാം തീയതി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
Read Also :കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
കഴിഞ്ഞ 20 ദിവസമായി അവശ്യ മേഖല ഒഴികെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു. പൊതുഗതാഗതം നിർത്തിവച്ചു. ഇന്നുമുതൽ 13,14,21, 25 വാർഡുകൾ മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ. തിരുവല്ല നഗരസഭയിലെ 5,7,8 എന്നീ വാർഡുകൾ നിയന്ത്രിത മേഖലയായി തുടരും.\
Story Highlights – Coronavirus, Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here