സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 495

covid19 hotspot

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 24 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കല്‍ (5, 7, 8, 9, 10, 13), മാറനല്ലൂര്‍ (3, 13, 17), ചെമ്മരുതി (12), ഒറ്റശേഖരമംഗലം (1), കൊല്ലം ജില്ലയിലെ തഴവ (18, 19, 20, 21), മൈലം (എല്ലാ വാര്‍ഡുകളും), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പത്തനാപുരം (12, 13, 14), ആദിച്ചനല്ലൂര്‍ (9, 11), പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (11), കോങ്ങാട് (6), ചിറ്റൂര്‍ തത്തമംഗല്ലം (9), ഇടുക്കി ജില്ലയിലെ പീരുമേട് (2, 6, 7, 10, 11, 12), ഏലപ്പാറ (11, 12, 13), ശാന്തമ്പാറ (4, 5, 11, 12, 13), എറണാകുളം ജില്ലയിലെ ഐകരനാട് (എല്ലാ ജില്ലകളും), നായരമ്പലം (6), ഉദയമ്പേരൂര്‍ (6), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (4, 11), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (14), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (4, 11), കുഞ്ഞിമംഗലം (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം, 16 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), നീണ്ടകര (എല്ലാ വാര്‍ഡുകളും), പന്മന (എല്ലാ വാര്‍ഡുകളും), പൂതംകുളം (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (11, 15), ഏറത്ത് (11, 13, 15), കലഞ്ഞൂര്‍ (8, 9) എറണാകുളം ജില്ലയിലെ മാറടി (4), വരപ്പെട്ടി (8), കാഞ്ഞൂര്‍ (5), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18), മുള്ളന്‍കൊല്ലി (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തലയാഴം (1), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് കുറിശി (4, 5, 7) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Story Highlights 24 new hotspots in the state ; Total 495

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top