വയനാട്ടിൽ 51 പേർക്ക് കൂടി കൊവിഡ്

covid19, coronavirus

വയനാട്ടിൽ കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന വാളാട് 51 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ്. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം രോഗബാധിതരുടെ എണ്ണം 140ആയി. രോഗികളുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ ആന്റിജൻ പരിശോധന ഇനിയും തുടരും.

Read Also :കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമെന്ന് ചെന്നിത്തല

വാളാട് ഇന്നലെ നടത്തിയ 364 ആന്റിജൻ പരിശോധനയിലാണ് 51 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം രോഗബാധിതരുടെ എണ്ണം 140 ആയി. തവിഞ്ഞാലിലെ രോഗ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ 700ഓളം പേർ വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മൂന്ന് വിഭാഗങ്ങളായി തവിഞ്ഞാലിൽ ക്യാമ്പ് ചെയ്താണ് ആരോഗ്യപ്രവർത്തകർ പരിശോധനകൾ നടത്തുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തവിഞ്ഞാൽ, എടവക, തൊണ്ടർനാട് പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ട്. കൂടുതൽ പേർ മേഖലയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധനകൾ പുരോഗമിക്കുകയാണ്. വാളാട് ആകെ 647 പേരുടെ സാമ്പിൾ ശേഖരിച്ചതിലാണ് 140 പേരുടെ ഫലം പോസിറ്റീവായത്.

Story Highlights Coronavirus, Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top