സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 72 വയസായിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവില്‍ നടന്ന കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്. ഇന്ന് വൈകിട്ടോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Story Highlights covid 19, coronavirus, covid death, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top