കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ചുപേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 16 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ മേഖലയിലെ 36 ആര്‍ടിപിസിആര്‍ റിസള്‍ട്ട് കൂടി ലഭിക്കാനുണ്ട്.
കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വീട്ടിലെ ഗൃഹനാഥനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ബന്ധുക്കളില്‍ നടത്തിയ പരിശോധയിലാണ് മറ്റുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
മൂന്നുദിവസം മുന്‍പാണ് എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമാണ്. ഈ പട്ടികയിലുള്ളവരുടെ റിസള്‍ട്ടുകള്‍ വരാനുണ്ട്.
Story Highlights – Kasaragod Thrikkarippur, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here