നാലംഗസംഘം കൊല്ലാനെത്തി; ഗൂഢാലോചനയിൽ അന്വേഷണം വേണം; പി.വി അൻവർ മുഖ്യമന്ത്രിക്ക് പരാതി നൽകി

തന്നെ വധിക്കാൻ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂരിൽ നിന്നുള്ള നാലംഗ ക്രിമിനൽ സംഘമാണ് വധിക്കാനെത്തിയതെന്ന് എം.എൽ.എ പരാതിയിൽ പറയുന്നു.

ആർ.എസ്.എസ് ക്രിമിനലുകളെ ഉപയോഗിച്ച് തന്നെ വധിക്കാൻ നടത്തിയ ഗൂഡാലോചന ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി.വി.അൻവർ എം.എൽ.എയുടെ ആവശ്യം. പൂക്കോട്ടുപാടം പൊലീസിന്റെ പിടിയിലായ പ്രതികളെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുപോയത് പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതാക്കളാണെന്നും അവർക്ക് നിർദേശം നൽകിയത് ആര്യാടൻ ഷൗക്കത്താണെന്നും പരാതിയിൽ ആരോപിക്കുന്നു.

Read Also :നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

അതേസമയം സത്യവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവർ എം.എൽ.എയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Story Highlights P V Anwer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top