നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

neyyar dam

കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. രാവിലെ 11 മണിക്കാണ് ഷട്ടറുകൾ തുറക്കുന്നത്. ഡാമിന്റെ നാല് ഷട്ടറുകളാണ് പത്ത് സെന്റീ മീറ്റർ വീതം തുറക്കുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

പേപ്പാറ ഡാമിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളും രാവിലെ 11 മണിക്ക് 10 സെന്റീ മീറ്റർ വീതം തുറക്കും.

Read Also : കൊറോണ : നെയ്യാർ ഡാം അടച്ചു; മലമ്പുഴ ഡാം നാളെ അടയ്ക്കും

അതേസമയം സംസ്ഥാനത്തെ ചില ജില്ലകളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ആംഡ് പൊലീസ് ബറ്റാലിയനുകൾ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ എന്നിവക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ഏർപ്പെടുകയെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Story Highlights heavy rain, neyyar dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top