ഹോം ഐസൊലേഷന്‍; പ്രതിപക്ഷ നേതാവിന്റെ പരിഹാസം എങ്ങനെ വിലയിരുത്തണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പരിഹാസം എങ്ങനെ വിലയിരുത്തണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തിനായി പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്റീന്‍. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ വീട്ടില്‍ ടോയ്‌ലെറ്റ് ഉള്ള ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുന്ന രീതിയാണ് ഹോം ക്വാറന്റീന്‍.
ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷത്തിനും പുറത്തിറങ്ങിയാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന അവബോധം ഉണ്ട്. പ്രിയപ്പെട്ടവരെ രോഗത്തിലേക്ക് തള്ളി വിടാന്‍ ആരും തയ്യാറല്ലല്ലോ. വളരെ കുറച്ച് പേരാണ് ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുള്ളത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : ചെറിയ രോഗലക്ഷണമുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്നത് ഐസിഎംആര്‍ ഗൈഡ്‌ലൈന്‍: മുഖ്യമന്ത്രി
ഹോം ക്വാറന്റീന്‍ നടപ്പിലാക്കിയപ്പോഴും അന്നും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. മിറ്റിഗേഷന്‍ മെത്തേഡ് നടപ്പിലാക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്റീന്‍ ലോകം തന്നെ അംഗീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളും ഹോം ക്വാറന്റീനില്‍ കേരളത്തെ മാതൃകയാക്കുന്നുണ്ട്. ഇതിനിടയില്‍, ‘സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക്’ രോഗികളെ തള്ളിവിടുന്നു എന്ന പരിഹാസം എങ്ങനെ വിശേഷിപ്പിക്കപ്പെടേണ്ടതാണ് എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
സംസ്ഥാനത്ത് 29 കൊവിഡ് ആശുപത്രികളിലായി 8715 ബെഡ്ഡുകളും 25 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 984 ബെഡ്ഡുകളും, 103 സിഎഫ്എല്‍ടിസികളിലായി 14,894 ബെഡുകളും 19 സ്വകാര്യ ആശുപത്രികളിലായി 943 ബെഡ്ഡുകളും ഉള്‍പ്പെടെ മൊത്തം 176 സ്ഥാപനങ്ങളിലായി 25,536 ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാസൗകര്യം ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Home isolation CM talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here