നിഹാരം; മണാലിയുടെ പശ്ചാത്തലത്തില്‍ പ്രണയ ഗാനം ശ്രദ്ധേയമാകുന്നു

niharam

മണാലിയുടെ മനോഹാരിതയിൽ ഒരു പ്രണയഗാനം. നിഹാരം എന്ന് പേരിട്ടിരിക്കുന്ന ഗാനം സംഗീത പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. കാതുകൾക്ക് കുളിർമ നൽകുന്ന സംഗീതത്തോടൊപ്പം മികച്ച ദൃശ്യാനുഭവവും ഗാനം നൽകുന്നു.

Read Also : പ്രേക്ഷകരുടെ മനം കവർന്ന് ദിൽ ബേച്ചാരയിലെ പ്രണയ ഗാനം

പാട്ടിനൊപ്പം മ്യൂസിക് വിഡിയോ നല്ലൊരു പ്രണയകഥയും പറയുന്നുണ്ട്. മണാലിയുടെ പശ്ചാത്തലത്തിൽ വിരഹവും വേദനയും ആനന്ദവും എല്ലാം ഇഴ ചേർന്ന ഇഷ്ടത്തെയാണ് പാട്ടിനൊപ്പം അവതരിപ്പിച്ചിരിക്കുന്നത്. ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത് ആനന്ദ് ജോർജും ജെസ്‌നി അന്നയുമാണ്.

ഡോക്ടർ ആനന്ദ് ജോർജാണ് കഥയും സംവിധാനവും. സംഗീതം- സിബു സുകുമാരൻ, ഗായകർ- അൽഫോൺസ് ജോസഫ്, ആവണി മൽഹാർ, ഗാനരചന- അശ്വിൻ കൃഷ്ണ, ക്യാമറ- സിബിൻ ചന്ദ്രൻ, എഡിറ്റിംഗ്- അൻസാർ മജീദ്.

Story Highlights music video, music album

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top