Advertisement

പ്രേക്ഷകരുടെ മനം കവർന്ന് ദിൽ ബേച്ചാരയിലെ പ്രണയ ഗാനം

July 18, 2020
Google News 3 minutes Read
dil bechara

അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദിൽ ബേച്ചാര സിനിമയിലെ ഗാനത്തിന്റെ വിഡിയോ പ്രേക്ഷകരുടെ മനംകവരുന്നു. ശ്രേയാ ഘോഷാലിന്റെയും മോഹിത് ചൗഹാന്റെയും ശബ്ദത്താൽ മനോഹരമായൊരു മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘താരേ ഗിൻ’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു. ചിത്രത്തിലെ ഈണങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് എ ആർ റഹ്മാനാണ്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനം എഴുതിയിരിക്കുന്നത്.

Read Also : സുശാന്ത് സിംഗ് രാജ്പുത് ചുവട് വച്ച അവസാന ഗാനത്തിലെ ദൃശ്യങ്ങൾ പുറത്ത്

യൂട്യൂബിൽ പാട്ടിന് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകളിലും സുശാന്തിന്റെ അകാലത്തിലുള്ള വേർപാടിലുണ്ടായ ദുഃഖം ആരാധകർ പ്രകടിപ്പിച്ചു. രണ്ട് കോടിയിലധികം പേരാണ് പാട്ട് ഇതുവരെ കണ്ടത്. രണ്ട് ദശലക്ഷത്തിലധികം ലൈക്കുകളും പാട്ടിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് യൂട്യുബിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ സോംഗിനും വളരെ നല്ല വരവേൽപ്പാണ് ലഭിച്ചത്.

ക്യാൻസർ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദിൽ ബേച്ചാരയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തിൽ എത്തുന്നു. ജോൺ ഗ്രീൻ എഴുതിയ ബെസ്റ്റ് സെല്ലർ നോവൽ ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിന്റെ അതേ പേരിൽ മുൻപ് ഇറങ്ങിയ ഹോളിവുഡ് സിനിമ വൻ വിജയമായിരുന്നു. മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദിൽ ബേച്ചാര. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വരുന്ന 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക. സുശാന്തിന് ആദരവായി സിനിമയുടെ സൗജന്യമായി കാണാൻ സാധിക്കും.

Story Highlights dil bechara, sushant singh rajput

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here