Advertisement

‘ഒറ്റക്കൊരു മുറിയിൽ സ്വയം സംസാരിച്ച്…’; കൊവിഡ് പോരാട്ടത്തെ കുറിച്ച് സുമലത

July 30, 2020
Google News 4 minutes Read
sumalatha video about covid fight

സുമലത അംബരീഷിന് കൊവിഡ് ബാധിക്കുന്നത് ജൂലൈ ആറിനാണ്. തുടർന്ന് ദിവസങ്ങൾ നീണ്ട ക്വാറന്റീനും ചികിത്സയ്ക്കും ശേഷം നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

കാവിഡ് കാലം അത്ര സുഖകരമായിരുന്നില്ലെന്ന് സുമലത പറയുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവായതിന് ശേഷം തന്റെ ക്വാറന്റീൻ കാലം ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവക്കുകയായിരുന്നു സുമലത. ആശുപത്രിയിൽ അഡ്മിറ്റ് ആകാതെ മരുന്നുകളുമായി വീട്ടിൽ തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു സുമലത.

‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങൾ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനിൽ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തിൽ നിന്നും മുക്തയാക്കാൻ സഹായിച്ചത്’- സുമലത പറയുന്നു. കൊവിഡ് കേസുകൾ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്നും സുമലത പറഞ്ഞു.

My video about my recent experience as a #COVID19 patient and some tips as to how to handle it , hope it proves helpful…

Posted by Sumalatha Amarnath on Tuesday, July 28, 2020

‘വീട്ടിലെ ഒരുമുറിയിൽ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് എളുപ്പമല്ല. ഈ അവസ്ഥയിൽ ഭയം, ആശയക്കുഴപ്പം എന്നിവയിലൂടെയൊക്കെയാണ് ഓരോ രോഗികളും കടന്നു പോകുന്നത്. കൊവിഡ് ഒരിക്കലും തോൽപ്പിക്കാനാകാത്ത ഒരു രാക്ഷസനല്ല, മറിച്ച് നമുക്ക് ഒറ്റക്കെട്ടായി അതിനെ തോൽപ്പിക്കാൻ സാധിക്കും. ഐസൊലേഷനിൽ കഴിയുന്ന രോഗികളെ ഒറ്റപ്പെടുത്താതെ അവർക്ക് മാനസികമായ പിന്തുണ നൽകൂ’-സുമലത കൂട്ടിച്ചേർത്തു.

Story Highlights sumalatha video about covid fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here