Advertisement

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 31, 2020
Google News 19 minutes Read
k k shailaja

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്തുള്ള കണക്കാണ് ഇന്നത്തേത്

https://www.facebook.com/24onlive/photos/a.1823108557750677/3272585196136332/?type=3&__xts__%5B0%5D=68.ARDi1I24qDzvCYzt1RwlZDDF_XNt681mwxASnR2IFr3X_qLopawr3DDdGzkU-LfB3Sd-4-k7Y7bsIZzFT-0zoCuOhIiKiSFQSCjJDMmz698-uKZA1fnNLl_Rxu8I1Al2uSNRsPyPuqMumdfKjLXUCX9HgXhU9QVtU9FoFEHCfjFL_s8SNNJo7FETOx_0hqJoGEckL0M8dZFoX_IT1qcYkirK4A2kRmhfPW6Ip1iC_ARRwJ9dCp2FpIOgnTnk-Nu9lJZ7v-s9bz7-uVNJK3uwHF8Ckl_-r97Spr-KXC_TBglg48gkyCfqcVJ020ChJZFCotGbH1wBrbLCSqYS3N2PjdsOEscH&__tn__=-R

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -320
  • എറണാകുളം – 132
  • പത്തനംതിട്ട – 130
  • വയനാട് -124
  • കോട്ടയം – 89
  • കോഴിക്കോട് – 84
  • പാലക്കാട് – 83
  • മലപ്പുറം – 75
  • തൃശൂര്‍ – 60
  • ഇടുക്കി – 59
  • കൊല്ലം – 53
  • കാസര്‍ഗോഡ് -52
  • ആലപ്പുഴ – 35
  • കണ്ണൂര്‍ – 14

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 73 ആയി.

https://www.facebook.com/24onlive/photos/a.1823108557750677/3272618182799700/?type=3&__xts__%5B0%5D=68.ARDKseBLAXjaR0NDU49rpJmItNpRs7Mmdv8CfuZ28Lfx7BpcFagggEIxBqYKLxZo8t_GHLRh_HdyBF2iq3ZyAC7IHmvFl7ESeVGRRZ2uiOmI7Nwuj6SE661B5prpwfovakZqEfYIkpTnyBhEIcvYwnLFjiwzN8P40Rv1Qt0VErA8m8CHkYx9QUneRWjmJWQqDcFTFC3VtB3vEPBs5qWBXORLED58x5J8FBmaRUjC8lrQyourVZwGhWKvKccxKJMVgJau-T9NVC_iZGa-487XpS6EpQ5MuA0wftc3WbXD_fP8M_cOz0ks-0wJT7KgpDIq0yHKqEjM90gSUx5F9QsVxBxfMSPK&__tn__=-R

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 311
  • പത്തനംതിട്ട – 127
  • വയനാട് – 124
  • എറണാകുളം – 109
  • കോട്ടയം – 85
  • കോഴിക്കോട് – 75
  • പാലക്കാട് – 65
  • മലപ്പുറം – 63
  • തൃശൂര്‍ – 48
  • കാസര്‍ഗോഡ് – 48
  • കൊല്ലം – 44
  • ഇടുക്കി – 30
  • ആലപ്പുഴ – 29
  • കണ്ണൂര്‍ – 4

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐഎന്‍എച്ച്എസ്‌ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തരായവരുടെ കണക്ക്

  • കാസര്‍ഗോഡ് – 129
  • തിരുവനന്തപുരം – 114
  • പാലക്കാട് – 111
  • കൊല്ലം – 94
  • കോഴിക്കോട് – 75
  • എറണാകുളം – 66
  • കോട്ടയം – 65
  • ഇടുക്കി – 45
  • പത്തനംതിട്ട – 44
  • കണ്ണൂര്‍ – 41
  • തൃശൂര്‍ – 27
  • ആലപ്പുഴ – 25
  • വയനാട് – 19
  • മലപ്പുറം – 9

ഇതോടെ 10,495 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1310 cases in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here